ആലപ്പുഴ : ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ ബിന്ദുവിൻ്റെ സഹോദരൻ പ്രവീണിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തി അന്വോഷണ സംഘം രക്തസാമ്പിളുകൾ ശേഖരിച്ചു.
ഇതോടെ ബിന്ദു പത്മനാഭൻ കേസും അന്വോഷണത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് അതേസമയം.കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസിൽ പിടിയിലായ ചേർത്തല പള്ളിപ്പുറംസ്വദേശി സെബാസ് റ്റ്യനെ ഏഴു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ആദ്യം അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച ഇയാളെ ഏറ്റുമാനുര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപെട്ട് അന്വോഷണ സംഘം നല്കിയ അപേക്ഷ യിലാണ് കോടതി അനുമതിനൽകിയത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ച കത്തിയ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക യച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തിയാല്‍ മാത്രമേ തുടരന്വേഷണത്തിന്റെ ഗതി നിശ്ചയിക്കു കയുള്ളു. ......
കൊച്ചി: സഭാ നിയമങ്ങളടെ നഗ്നമായ ലംഘനങ്ങൾ നടത്തി ഗുരുതര കുറ്റങ്ങൾ ചെയ്തതിന് ശിക്ഷാനടപടികൾ നേരിടുന്ന എറണാകുളം ബെസലിക്ക മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളനെ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് മാർ ജോസഫ് പാംപ്ലാനി സംരക്ഷിച്ചു പോരുന്നതായി സഭാ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവിൽ രൂക്ഷമായി വിമർശിച്ചു.
ഇതിനു മുമ്പും പല തവണ ഇതേ വിഷയത്തിൽ ട്രൈബ്യൂണിലിൻ്റെ ശക്തമായ താക്കീതിനും കുറ്റപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കും മാർ പാംപ്ലാനി വിധേയനായിട്ടുണ്ട്.ഫാ. ......
കൊച്ചി: ആരോഗ്യപരിചരണമേഖലയും മെഡിക്കല്‍ സാങ്കേതിക മേഖലയും കൈകോര്‍ക്കുന്ന ' ഹോസ്പെക്സ് 2025 ' മെഡിക്കല്‍ ഉപകരണ പ്രദര്‍ശനവും സമ്മേളവും ആഗസ്റ്റ് 22 മുതല്‍ 24 വരെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടക്കും. എം.എസ്.എം.ഇ മന്ത്രാലയം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കേരള മെഡിക്കല്‍ ടെക്നോളജി കോണ്‍സോര്‍ഷ്യം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് , ടെലിമെഡിസിന്‍ സൊസൈറ്റി, അസോസിയേഷന് ഓഫ് മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി , അസോസിയേഷന് ഓഫ് ഡയഗ്നോസ്റ്റിക്സ് മാനുഫാക്ചേഴ്സ് ഓഫ് ഇന്ത്യ , എംസിഎസ് മെഡിക്കല്‍ ടൂറിസം ഉള്‍പ്പെടെയുളളവയുടെ പിന്തുണയോടെ ഡോക്ടര്‍മാര്‍ നയിക്കുന്ന ഇന്ത്യയിലെ ഏക ആരോഗ്യപരിചരണമേഖലയുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ഹോസ്പെക്സ് 2025. 'ആരോഗ്യപരിചരണത്തിന്റെ ഭാവി: ഉപകരണങ്ങള്‍, ഡിജിറ്റല്‍, നിര്‍ണയ വിദ്യ, മെഡിക്കല്‍ ടൂറിസം, വെല്‍നസ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ഹോസ്പെക്സ് 2025 സംഘടിപ്പിക്കുന്നത്. നവീനത പ്രദര്‍ശിപ്പിക്കുക, കൂട്ടായ്മകള്‍ക്ക് വഴിയൊരുക്കുക, മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക തുടങ്ങിയവയും പ്രദര്‍ശനം ലക്ഷ്യമിടുന്നു. ......
ആലുവയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ പീഡിപ്പിച്ചു. മുപ്പതുകാരനായ മകൻ നിരന്തരം പീഡിപ്പിക്കുന്നെന്ന പരാതിയുമായി അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ......

ആലപ്പുഴ : കോട്ടയം അതിരമ്പുഴ സ്വദേശിനിയയായ ജെയ്നമ്മയുടെ തിരോധാന കേസ്സിൽഅന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ,ചേർത്തല സ്വദേശിനിയായ സിന്ധുവിൻ്റെ തിരോധാനവും പുനരന്വോഷണത്തിലേക്ക് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വള്ളാകുന്നത്ത് വെളി സിന്ധു (43) വിനെ കാണാതായ കേസാണ് വീണ്ടും അന്വോഷിക്കുന്നത്ജെയ്നമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലയ സെബാസ്റ്റ്യന്‍ ചേർത്തലയിൽ നിന്ന് കാണാതായ മറ്റ് രണ്ട് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് അന്വോഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിന്ധുവിൻ്റെ തിരോധാനവും അന്വോഷണത്തിൻ്റെ ഭാഗമാകുന്നത് .2020 ഒക്ടോബർ 19-ന് കാണാതായ തിരുവിഴയിൽ നിന്ന് കാണാതായ സിന്ധുവിൻ്റെ അർത്തുങ്കൽ പൊലീസ് നാലു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാതലത്തിലാണ്ഈ കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും പുനപരിശോധിക്കുന്നത് മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധു ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞുപോയത് .പിന്നീട് തിരികെയെത്താത്തതിനെ തുടർന്ന് മകൾ അർത്തുങ്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു അന്വോഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയതായി കണ്ടെത്തി. ......
കൊച്ചി : വിവരാവകാശ പ്രവർത്തകരുടെ സംഘടനയായ ആർടിഐ കേരള ഫെഡറേഷൻ എറണാകുളം ജില്ല പ്രവർത്തക സമ്മേളനം ആഗസ്റ്റ് 10 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്നു. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ശശി കിഴക്കട അധ്യക്ഷ വഹിക്കുന്ന സമ്മേളനം ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ ഉദ്ഘാടനം ചെയ്യും. ......
ആലപ്പുഴ : ദുരൂഹ സാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവ ത്തില്‍ നടപടികൾ വേഗത്തിലാക്കുന്ന തിനും ഏകോപിപ്പിക്കുന്നതിനായി പ്രത്രേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സാധ്യത. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ യുടെ തിരോധാനം കോട്ടയം ക്രൈംബ്രാഞ്ചും ചേർത്തലക്കാരി ബിന്ദുപത്മനാഭനെ കാണാതായ സംഭവം സംസ്ഥാന ക്രൈബ്രാഞ്ചും ഐഷയുടെ തിരോധാനം ചേർത്തല പോലീസും അരിപ്പറമ്പ് തിരുവിഴ സ്വദേശിനി സിന്ധുവിനെ കാണാതായ കേസ് അർത്തുങ്കൽ പോലീസുമാണ് നിലവിൽ അന്വേഷിക്കുന്നത്. സിന്ധു ഒഴികെയുള്ളവരുടെ തിരോധാന ത്തിൽ ജെയ്നമ്മ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പള്ളിപ്പുറം സ്വദേശി സെബാസ് റ്റ്യന്‍ പങ്കുണ്ടെന്ന നിഗമത്തിലാണ് അന്വേഷണം തുടരുന്നത്. ഇയാളുടെ പുരയിടത്തിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ശാസ്ത്രീയ' പരിശോധന ഫലം ലഭിക്കുന്നതോടെ ഇതിൽ വ്യക്തത വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ......
കണ്ണൂരിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു വളപട്ടണം പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ......
സംഭവത്തെക്കുറിച്ച് ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണികഴിഞ്ഞാണ് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് ചാടുന്നത്. ......